ജാലകവാതില്‍ തുറന്നാല്‍, കാണാം
നിലാവറ്റ, നിശ്ചല രാവ്
ജീവിതപാതയില്‍ വെളിച്ചം വിതറുവാന്‍,
നേര്‍വഴി കാട്ടുവാന്‍
താരങ്ങളില്ല, തൂവെള്ള ചന്ദ്രനില്ല.
ചിലക്കുന്ന ചീവീടും,
മാനതിരുന്നു മന്ദഹസിച്ച്
എന്‍ മനത്തെ തലോടിടും ചന്ദനകിണ്ണത്തെ
അമ്പേ മറച്ചൊരാ കാര്‍മേഘവും
കോച്ചുന്ന കൂരിരുട്ടില്‍
കനലായ് കിടക്കുമെ-
ന്നാശ കെടുത്തി മദിച്ചിടുന്നു...
പൊട്ടിയ ജാലകചില്ലിലൂടെയെന്‍ മുഖം
മരതകപ്രഭാപൂര്‍ണമാക്കി
ആ മിന്നാമിനുങ്ങ്
എന്‍ മനസ്സിലേക്കിറങ്ങി വന്നു.
അതെ! അല്ലിതൊരന്ത്യം
കാക്കുക ക്ഷമയോടെ
എന്‍ ദുഃഖം മായ്ക്കാന്‍,
എനിക്കാശ നല്‍കാന്‍,
സൂര്യതേജസ്സായ് വരും,
ഒരു പ്രഭാതം......
നിലാവറ്റ, നിശ്ചല രാവ്
ജീവിതപാതയില്‍ വെളിച്ചം വിതറുവാന്‍,
നേര്‍വഴി കാട്ടുവാന്‍
താരങ്ങളില്ല, തൂവെള്ള ചന്ദ്രനില്ല.
ചിലക്കുന്ന ചീവീടും,
മാനതിരുന്നു മന്ദഹസിച്ച്
എന്‍ മനത്തെ തലോടിടും ചന്ദനകിണ്ണത്തെ
അമ്പേ മറച്ചൊരാ കാര്‍മേഘവും
കോച്ചുന്ന കൂരിരുട്ടില്‍
കനലായ് കിടക്കുമെ-
ന്നാശ കെടുത്തി മദിച്ചിടുന്നു...
പൊട്ടിയ ജാലകചില്ലിലൂടെയെന്‍ മുഖം
മരതകപ്രഭാപൂര്‍ണമാക്കി
ആ മിന്നാമിനുങ്ങ്
എന്‍ മനസ്സിലേക്കിറങ്ങി വന്നു.
അതെ! അല്ലിതൊരന്ത്യം
കാക്കുക ക്ഷമയോടെ
എന്‍ ദുഃഖം മായ്ക്കാന്‍,
എനിക്കാശ നല്‍കാന്‍,
സൂര്യതേജസ്സായ് വരും,
ഒരു പ്രഭാതം......
No comments:
Post a Comment